രാജീവ് ഗാന്ധി മന്ത്രിസഭയില്‍ മാനവ വിഭവശേഷി വകുപ്പു കൈകാര്യം ചെയ്ത പി വി നരസിംഹറാവുവാണ് നവോദയ വിദ്യാലയം എന്ന ആശയം കൊണ്ടുവന്നത്. ഗ്രാമീണ മേഖലകളിലുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം എന്നതായിര്‍ന്നു ലക്ഷ്യം. എല്ലാ ജില്ലകളിലും ഓരോ നവോദയ വിദ്യാലയങ്ങള്‍. നൂറു ശതമാനം സൗജന്യമായ വിദ്യാഭ്യാസവും, താമസവും, ഭക്ഷണവും, വിദ്യാര്‍ത്ഥികളോടൊപ്പം ഒരേ കാമ്പസില്‍ തന്നെ താമസിക്കുന്ന അദ്ധ്യാപകര്‍, മൊത്തം സീറ്റില്‍ മൂന്നിലൊന്ന് പെണ്‍കുട്ടികളെ പ്രവേശിപ്പിക്കണമെന്ന നിര്‍ബന്ധം, ഇംഗ്ലീഷ് മീഡിയത്തിനൊപ്പം മാതൃഭാഷക്കും ദേശീയ ഭാഷയ്ക്കും തുല്യപ്രാധാന്യം നല്കുന്ന സിലബസ്, പഠനത്തോടൊപ്പം തന്നെ സ്പോര്‍ട്സിനും കലകള്‍ക്കും നല്കുന്ന പ്രാധാന്യം, രാജ്യത്തിന്റെ ഇതര കോണുകളലുള്ള മറ്റു നവോദയ വിദ്യാലയങ്ങളിലേക്കുള്ള മൈഗ്രേഷന്‍ സമ്പ്രദായം, അതുവഴി രൂപപ്പെടുന്ന ദേശീയോദ്ഗ്രഥനം എന്നിവയായിരുന്നു നവോദയ വിദ്യാലയങ്ങളെ മറ്റു സ്കൂളുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയ ഘടകങ്ങള്‍. (കൂടുതല്‍ വിവരങ്ങള്‍ ഇവിടെ)
1988 ല്‍ ആരംഭിച്ച, വടകരക്കടുത്ത് മണിയൂരിലുള്ള കോഴിക്കോട് ജില്ലയിലെ നവോദയ വിദ്യാലയത്തില്‍ രണ്ടാം ബാച്ചായി ആറു വര്‍ഷം പഠിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നു
0 comments:
Post a Comment